top of page

പ്രയാഗ് രാജിലെ സമാധി

ree

ഒരുപാട് അത്ഭുതങ്ങൾ നടക്കുന്ന കുംഭമേളയിൽ കഴിഞ്ഞ ദിവസം ഒരു മഹാപുരുഷന്റെ സമാധിയുണ്ടായി. ആ മഹാപുരുഷന് ഗുരുനാഥൻ നൽകിയ പേര് തന്നെ ത്രിവേണി പുരി എന്നായിരുന്നു. അദ്ദേഹം മകര സംക്രാന്തി ദിവസം അമൃത സ്നാനത്തിനായി അഖാഡയിൽ സന്യാസിമാരോടൊപ്പം ആനന്ദത്തോടെ പോയി ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു തിരിച്ചു വന്ന് ഹോമകുണ്ഡത്തിന് മുന്നിൽ കുറച്ചു നേരം പ്രാർത്ഥിച്ചു, ശിഷ്യതുല്യനായ സന്യാസിയോട് ഒരു ഗ്ലാസ് വെള്ളം വാങ്ങിച്ചു കുടിച്ച് സുഖാസനത്തിൽ ഇരുന്ന്, പുഞ്ചിരിച്ച മുഖവുമായി സമാധിയായി. അദ്ദേഹത്തിന്റെ പേര് പോലും അന്വർത്ഥമാക്കും വിധത്തിൽ മഹന്ത് ത്രിവേണി പുരി ബാബ അങ്ങിനെ ത്രിവേണി സംഗമസ്ഥാനമായ പ്രയാഗ് രാജിൽ തന്നെ സമാധിയായി. അദ്ദേഹത്തിന്റെ ഗുരുനാഥനും ത്രിവേണി സംഗമത്തിൽ തന്നെയായിരുന്നു സമാധിയായത് എന്നു കൂടി അറിഞ്ഞപ്പോൾ നമ്മൾ കാണുന്നതൊന്നുമല്ല പ്രകൃതി എന്ന് ഒരിക്കൽ കൂടി വ്യക്തമായി. ആ മഹാസമാധിക്ക് മുന്നിൽ കുറച്ചു നേരം ഇരുന്ന് പ്രാർത്ഥിച്ചു ദണ്ഡനമസ്കാരം ചെയ്ത് മടങ്ങി. സമാധിയിലെങ്കിലും ആ മഹാപുരുഷനെ കാണാനുള്ള ഭാഗ്യം തന്നതിൽ മഹാദേവന് കോടി കോടി പ്രണാമം.

 
 
 

Comments


bottom of page